യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു.

മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീലായിരുന്നു ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചത്. കെപിസിസി വർക്കിംഗ് സെക്രട്ടറി എ പി അനിൽ കുമാർ എംഎൽഎ, മുസ്‌ലിം ലീഗ് രാജ്യസഭാ എംപി അബ്ദുൽവഹാബ് തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു,

വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചത്. അതിനിടെ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ ചെറിയ സംഘർഷവും ഉണ്ടായി. നിലമ്പൂരിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനൊരുക്കിയ സ്വീകര ണ വഴിയിൽ കൂടിയായിരുന്നു യുഡിഎഫ് പ്രകടനമായി പത്രിക സമർപ്പണത്തിന് പോയത്.

ഇതിനിടയിലാണ് ചില പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണ്ഡലങ്ങളിൽ ഒരു റൗണ്ട് പൂർത്തിയാക്കിയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനം ഇന്നലെയാണുണ്ടായത്.

Related Articles

- Advertisement -spot_img

Latest Articles