ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യക്ക് പോർവിമാനങ്ങൾ നഷ്ടപ്പെട്ടതായി സംയുകത സൈനിക മേധാവി അനിൽ ചൗഹാൻ. തുടർന്ന് ഇന്ത്യ യുദ്ധ തന്ത്രം മാറ്റിയെന്നും പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയെന്നും ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൗഹാൻ പറഞ്ഞു.
പോർ വിമാനം വീണതിനെ കുറിച്ചല്ല, അത് എന്തുകൊണ്ടു വീണു എന്നാണ് ചർച്ച ചെയ്യേണ്ടത്, എണ്ണത്തിലല്ല കാര്യം. സംഘർഷതിൽ ഇന്ത്യയുടെ ആറ് പോർ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്കിസ്ഥാൻറെ വാദം ശരിയല്ലെന്നും അനിൽ ചൗഹാൻ പറഞ്ഞു.
യുദ്ധ തന്ത്രങ്ങളിലെ പിഴവുകൾ തിരിച്ചറിയുകയും അത് പരിഹരിക്കുകയും ചെയ്‌തു. തുടർന്ന് മൂന്നു ദിവസങ്ങളിലായി പാക്കിസ്ഥാൻറെ വ്യോമ താവളങ്ങൾക്കടക്കം സൈന്യം കനത്ത പ്രഹരം ഏൽപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഘർഷത്തിന്റെ ഒരു ഘട്ടത്തിലും ആണവായുധങ്ങൾ പ്രയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അനിൽ ചൗഹാൻ പറഞ്ഞു.