തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്‌ളാസുകാരിയ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടെ മാതൃ സഹോദരനാണ് അറസ്‌റ്റിലായത്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പോലീസിന് കോഴി നൽകി.
വയറുവേദന മൂലം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചില കുടുംബ പ്രശ്‌നങ്ങൾ കാരണം പ്രതി കുറച്ചു കാലമായി സഹോദരിയുടെ കൂടെയായിരുന്നു താമസം.
കുട്ടി സ്‌കൂളിൽ നിന്നും വരുമ്പോൾ വീട്ടി ആരും ഉണ്ടാവാറില്ല. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും,.