20.7 C
Saudi Arabia
Thursday, March 26, 2026
spot_img

അഹമ്മദാബാദ് വിമാനാപകടം; 130 പേർക്ക് ദാരുണാന്ത്യം, ഒരു മലയാളിയും

അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ 130 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.

പരിക്കേറ്റ ആളുകളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അർധസൈനിക വിഭാഗവും എൻടിആർഎഫ് സംഘവും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മെഡിക്കൽ സംഘവും അഗ്നി രക്ഷാ സേനയും രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇരുപതിലേറെ ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്, 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 53 യുകെ പൗരന്മാരും ഏഴു പോർട്ടുഗീസുകാരും ഒരു കനേഡിയൻ സ്വദേശിയുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാന അപകടത്തിൽ ഒരു മലയാളിയും മരണപ്പെട്ടിട്ടുണ്ട്. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്

ഇന്ന് ഉച്ചക്കായിരുന്നു എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് കഴിഞ്ഞുടനെയാണ് അപകടം ഉണ്ടായത്.

 

 

 

 

Related Articles

- Advertisement -spot_img

Latest Articles