അഹമ്മദാബാദ് വിമാനാപകടം; മലയാളി രഞ്ജിത ഗോപകുമാർ മരണപെട്ടു

തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ തിരുവല്ലക്കാരി രഞ്ജിത ഗോപകുമാർ മരണപെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടനിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയാണ്. മൂന്നു ദിവസത്തെ അവധിക്കാണ് അവർ നാട്ടിലേക്ക് വന്നത്. പത്തംതിട്ടയിലെ വീട്ടിൽ നിന്നും അവധി കഴിഞ്ഞു ഇന്നലെ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. രഞ്ജിതയുടെ രണ്ട് മക്കളും അമ്മയുമാണ് വീട്ടിലുള്ളത്. നേരത്തെ ഗൾഫിൽ നേഴ്‌സായി ജോലി ചെയ്‌തിരുന്ന രഞ്ജിത പിന്നീട് ലണ്ടനിലേക്ക് പോവുകയായിരുന്നു,

സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തെ ലീവിന് നാട്ടിൽ വന്നതായിരുന്നു.നാട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് ലണ്ടനിൽ പോയി മടങ്ങി വരാനുള്ള ഉദ്ദേശത്തോടെയാണ് കഴിഞ്ഞ ദിവസം രഞ്ജിത ലണ്ടനിലേക്ക് യാത്ര തിരിച്ചതെന്നാണ് നാട്ടുകാർ പറഞ്ഞത്. കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് പോയെന്നും ഇന്ന് രാവിലെ അവിടെ നിന്ന് വിളിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു

 

Related Articles

- Advertisement -spot_img

Latest Articles