അഹമ്മദാബാദ് വിമാനാപകടം; 230 യാത്രക്കാർ, ഊർജ്ജിത രക്ഷാപ്രവർത്തനം

അഹമ്മദാബാദ്: അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടത് ടേക്ക് ഓഫിന് തൊട്ടു പിന്നാലെ. റൺവേയിൽ നിന്നും പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുകയായിരുന്നു. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്താണ് വിമാനം തകർന്നു വീണത്.

എയർ ഇന്ത്യയുടെ ബോയിങ് ൭൮൭ ഡ്രീം ലൈനർ വിമാനമാണ് തകർന്നു വീണത്. ഇന്ന് ഉച്ചക്ക് 1.10 നായിരുന്നു വിമാനം പുറപ്പെട്ടത്. ഉടനെ തകർന്നു വീഴുകയായിരുന്നു. 12 ജീവനക്കാരും 230 യാത്രക്കാരും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ദീര്ഘയാത്രയായതിനാൽ വിമാനത്തിൽ നിറയെ ഇന്ധനം ഉണ്ടായിരുന്നു. ഇത് അപകടം നടന്നയുടനെ തീപിടിക്കാനും തീപിടിത്തത്തിന്റെ തീവ്രത കൂടാനും കാരണമായി.

സ്ഥലത്ത് നിറവധി നായർ എഞ്ചിനും മറ്റു ഏജാൻസി കളുമെത്തി രക്ഷാ പ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ അആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles