ഈ ഒൻപത് വർഷത്തെ ഭരണം കേരളം കണ്ട സമാനതകളില്ലാത്ത വികസനം പ്രതിപക്ഷം പോലും നിഷേധിക്കുന്നില്ല. പൊതു മരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ദാരിദ്ര നിർമാർജനം തുടങ്ങീ സർവ്വ മേഖലകളിലും വന്നിട്ടുള്ള മാറ്റം വേണ്ടെന്ന് വെക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല. ഈ വികസന പ്രവർത്തങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത കൺവെൻഷനിൽ സംസാരിച്ചവർ സദസ്സിനെ ഓർമിപ്പിച്ചു.
നാടിൻന്റെ വികസനവും, മനുഷ്യരേയും സർവ്വ ജീവജാലങ്ങളെയും ബാധിക്കുന്ന വിഷയങ്ങൾ ഇടതുമുന്നണി ജനങ്ങൾക്ക് മുന്നിൽ ചർച്ചയാക്കുമ്പോൾ, അനാവശ്യ വിവാദങ്ങളും നുണ പ്രചരണങ്ങളുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് യുഡിഎഫ് പ്രചാരണങ്ങൾ നടത്തുന്നത്. ഏത് വിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെ സർവ്വ വർഗീയ വാദികളുമായി കൂട്ടുകൂടാൻ ഒരു മടിയും കാണിക്കാത്ത യുഡിഎഫ് ഒരു വശത്തും, തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായി ഇടത് മുന്നണി മറൂഭാഗത്തുമായാണ് നിലമ്പൂരിൽ തെരെഞ്ഞെടുപ്പ് പോരാട്ടമെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെപിഎം സാദിഖ് അഭിപ്രായപ്പെട്ടു.
ഒരു ഉപതെഞ്ഞെടുപ്പിൽ അന്തർ ദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വിഷയങ്ങൾ വരെ ചർച്ചയാകുന്നത് ഇടത് മുന്നണി സ്ഥാനാർഥി ഉയർത്തി പിടിക്കുന്ന ഉറച്ചതും സുധാര്യവുമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് കേളി പ്രസിഡണ്ട് പറഞ്ഞു. സ്വരാജിനെ പോലുള്ളവർ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോടും അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായ കൺവെൻഷനിൽ കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി കമ്മറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ സംസാരിച്ചു. രക്ഷാധികരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.