ന്യൂഡൽഹി: മുഴുവൻ ഇത്യക്കാരും ഇന്ന് തന്നെ ടെഹ്‌റാൻ വിടണമെന്ന കർശന നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. ഏത് തരം വിസയാണെങ്കിലും രാജ്യം വിടണമെന്ന നിർദ്ദേശം നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്‌റായേൽ ഇറാൻ സംഘർഷം കൂടുതൽ വഷളാവുന്ന സാഹചര്യത്തിലാണ് നിർദേശം. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിർദേശം നൽകി. കഴിവതും വേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. അതിർത്തികൾ തുറന്നിരിക്കുകയാണെന്ന് ഇറാൻ അറിയിച്ചതിനാൽ ഒഴിപ്പിക്കല നടപടികൾക്ക് തടസ്സമില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ അടിയന്തിര നിർദേശം നൽകിയിരിക്കുന്നത്. ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ടെഹ്റാനിൽ ജീവിക്കുന്നവർ വലിയ വില നൽകേണ്ടിവരുമെനന്നായിരുന്നു ഇസ്രായേൽ ആഭ്യന്തര മന്ത്രിയുടെ ഭീഷണി.
വിവിധ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികളെ അര്മേനിയയിലേക്ക് മാറ്റാൻ തീരുമാനിച്ചു.അർമേനിയൻ വിദേശകാര്യ അമാന്തിരിയുമായി ഇന്ത്യൻ വിദേശ കാര്യാ മന്ത്രി എസ ജയശങ്കർ ചർച്ച നടത്തി.
ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെയാവും ആദ്യം ഒഴിപ്പികുക. സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് വിദ്യാർഥികൾ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നു.