ടെഹ്‌റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാവുന്നതിനിടെ അമേരിക്കക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. ഏത് രീതിയിലുള്ള ഇടപെടൽ അമേരിക്ക നടത്തിയാലും പരിഹരിക്കാൻ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയുന്നു. ടെലിവിഷൻ സന്ദേശത്തിലൂടെയാണ് ഖൊമേനി ലോകത്തെ അഭിസംബോധനം ചെയ്യുന്നത്. അതേ സമയം ഖൊമേനിക്ക് വേണ്ടി മറ്റൊരാളാണ് പ്രസ്താവന വായിക്കുന്നത്.
ഇറാനികൾ കീഴടങ്ങുന്നവരല്ലന്നും അതറിയാവുന്നവർ തങ്ങളെ ഭീഷണിപെടുത്തില്ലെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് മറുപടി നൽകി. ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയുന്നവർ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല, അടിച്ചേൽപിക്കപെട്ട സമാധാനത്തിനെതിരെ നിൽക്കുന്നത് പോലെ അടിച്ചേൽപിക്കപെട്ട യുദ്ധത്തിനെതിരെയും ഇറാൻ നിൽക്കുമെന്ന് ഖൊമേനി പറഞ്ഞു
ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. പരമോന്നത നേതാവെന്ന് പറയുന്നവർ എവിടെയാണെന്ന് ഞങ്ങൾക്കറിയാം.അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷെ സുരക്ഷിതനാണ്. ഇപ്പോൾ ഞങ്ങൾ അയാളെ വധിക്കാൻ തയ്യാറല്ല എന്നായിരുന്നു ട്രംപ് പറഞ്ഞത്.
.
അതേസമയം ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് വൈറ്റ് ഹൗസിൽ ഒന്നര മണിക്കൂർ നീണ്ട ചർച്ച നടത്തി. ഇതാണ് അമേരിക്ക നേരിട് ഇടപെട്ടേക്കുമെന്ന സൂചന പുറത്തുവരാണുണ്ടായ കാരണം. ഇറാനിലെ ആണവകേന്ദങ്ങൾ മാത്രം ആക്രമിക്കാനാണ് യുഎസ് പദ്ധതി എന്നാണ് അറിയുന്നത്. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുമായും അമേരിക്കൻ ഉദ്യോഗസ്‌ഥർ ചർച്ച നടത്തിയെന്നാണ് അറിയുന്നത്.



