ദമ്മാം: കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലൂടെ കടന്നു പോവുമ്പോൾ അതിന്റെ അലയൊലികൾ പ്രവാസലോകത്തും തീർ കൊണ്ടിരിക്കുകയാണ് ഓഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി. ദമ്മാമിലുള്ള നിലമ്പൂർ മണ്ഡലത്തിലെ വോട്ടർമാരുടെ വീടുകൾ സന്ദർശിച്ച് നാട്ടിലേക്ക് പോകുന്നവരോട് യുഡിഎഫിന് വോട്ടഭ്യർഥിച്ച് കൊണ്ടും മറ്റുള്ളവരോട് നാട്ടിലുള്ള ബന്ധുമിത്രാതികളോട് യുഡിഎഫ് സ്ഥാനാർർഥി ആര്യാടൻ ഷൌക്കത്തിന് വോട്ട് ചെയ്യണമെന്ന് ഇവിടെനിന്ന് നേരിൽ വിളിച്ച് അഭ്യർഥിക്കാനുമാണ് ഓഐസിസി മലപ്പുറം ജില്ലാ നേതാക്കൾ നിലമ്പൂർ വാസികളുടെ പ്രവാസിവീടുകൾ സന്ദർഷിക്കുന്നത്.
പ്രവാസികളുടെ നിലമ്പൂർ മണ്ഡലത്തിലെ ബന്ധുക്കളുടെ നമ്പറുകൾ ശേഖരിച്ച് അവരെ നേരിൽ വിളിച്ചും ദമ്മാമിലും പരിസര പ്രദേശങ്ങളിലു മുള്ള നേരിൽ കാണാൻ സാധിക്കാത്ത നിലമ്പൂർ മണ്ഡലത്തിലെ പ്രവാസികളുമായി മൊബൈലിൽ ബന്ധപ്പെട്ടും അവസാനവട്ട പ്രചാരണത്തിൽ മുഴുകിയിരിക്കുകയാണ് കിഴക്കൻ പ്രവിശ്യയിലെ ഓഐസിസി മലപ്പുറം ജില്ലാ നേതാക്കൾ.
ജനജീവിതം ഏറെ ദുസ്സഹമാക്കിയ കഴിഞ്ഞ ഒൻപത് വർഷത്തെ ഇടത് ദുർഭരണത്തിന് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായിരിക്കും നിലമ്പൂർ ഉപ തിരഞ്ഞെടുപ്പെന്ന് ഓഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിന് വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള നോട്ടീസുകളും ഓഐസിസി പ്രവർത്തകർ വീടുകളിൽ വിതരണം ചെയ്തു.
പ്രവാസി വീടുകയറിയുള്ള പ്രചാരണത്തിന് മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഷാഹിദ് കൊടിയേങ്ങൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കൊണ്ടോട്ടി റീജണൽ വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് ജനറൽ സെക്രട്ടറി അൻവർ വണ്ടൂർ, സെക്രട്ടറി സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നല്കി. നാട്ടിൽ നിന്നും ലഭിക്കുന്ന അവസാനവട്ട വിവരമനുസരിച്ച് യുഡി എഫ് സ്ഥാനാർത്തി ആര്യാടൻ ഷൌക്കത്ത് വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തുമെന്ന് ഓഐസിസി നേതാക്കൾ അറിയിച്ചു



