മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകകൾ പുറത്തു വരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിലാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എന്നി തുടങ്ങിയത്.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽ ഡിഎഫ് സ്ഥാനാർഥി എം സ്വരാജ്, സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ എന്നിവർ തമ്മിലാണ് മുഖ്യമായ മത്സരം നടക്കുന്നത്. എൻഡിഎയുടെയും എസ്ഡിപിഐ യുടെയും സ്ഥാനാര്ഥികളുൾപ്പടെ പത്ത് സ്ഥാനാർഥികൾ നിലമ്പൂരിൽ മത്സരരംഗത്തുണ്ട്.
പിവി അൻവർ രാജിവെച്ച ഒഴിവിലേക്കാണ് നിലമ്പൂരിൽ ഉപ തെരെഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സീറ്റിൽ മത്സരിച്ചു ജയിച്ച അൻവർ ഇടത് മുന്നണിയുമായി തെറ്റി പിരിഞ്ഞാണ് എംഎൽഎ സ്ഥാനം രാജി വെക്കുന്നത്.
പാരമ്പര്യ യുഡിഎഫ് മണ്ഡലമായതിനാൽ ജയിച്ചുകയറാൻ സാധിക്കുമെന്നാണ് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടാക്കായി മാറ്റാൻ സാധിച്ചെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡ്എഫ് നേതാക്കൾ പറയുന്നത്. അൻവറിന്റെ സ്ഥാനാർഥിത്വമാണ് എൽഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫിന്റെയും എൽഡിഎഫ് വിരുദ്ധരുടെയും വോട്ടുകൾ അൻവർ പിടിച്ചാൽ സ്വരാജിന് ജയിച്ചു കയറാൻ കഴിയുമെന്ന മെന്ന കണക്കു കൂട്ടലിലാണ് എൽഡിഎഫ് ക്യാമ്പ്



