കൊൽക്കത്ത: കൊൽക്കത്തയിൽ നിയമ വിദ്യാർഥി കോളേജ് കാമ്പസിൽ കൂട്ട ബലാൽസംഗത്തിനിരയായി. കൊൽക്കത്തയിൽ കസബയിലുള്ള ലോ കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രതികളിൽ ഒരാൾ കാമ്പസിലെ തന്നെ പൂർവ വിദ്യാർഥിയും രണ്ടു പേർ ലോ കോളജ് വിദ്യാർഥികളുമാണ്. കോളേജിൻറെ മുൻ യൂണിറ്റ് പ്രസിഡൻറായ മൻജോഹിത് മിശ്ര (31), ബൈബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ(20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. കോളേജ് കെട്ടിടത്തിനകത്തു വെച്ചാണ് പെൺകുട്ടി ക്രൂര ബലാൽ സംഗത്തിനിരയായത്. അതി ജീവിതയുടെ പരാതിയിൽ കസബ പോലീസ് കേസെടുത്തു. മൂന്ന് പ്രതികളും പോലീസ് കസ്‌റ്റഡിയിലാണ്. ജൂലൈ ഒന്നുവരെയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.