റിയാദ്: പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദശത്ത് ഉപരി പഠനം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ഐസിഎഫ് എജ്യു എക്സ്പോ സംഘടിപ്പിച്ചു. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിവിധ കോഴ്‌സുകൾ അഡ്‌മിഷൻ രീതികൾ, ഫീസ് വിവരങ്ങൾ, വിസ സംബന്ധമായ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ശിൽപശാല നടത്തിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂമിൽ നടത്തിയ ശിൽപശാല കേരള സ്പോർട്സ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു.
കരിയർ കൗൺസിലരും ലൈഫ് കോച്ചുമായ ജാലുദ്ധീൻ മാലിക്കുന്ന് യുകെയിലെ വിവിധ അവസരങ്ങൾ വിശദീകരിച്ചു. യൂറോപ്പിലെ അവസരങ്ങൾ അദ്‌നാനും സ്പെയിനിലെ അവസരങ്ങളെ കുറിച്ച് അബ്ദുൽ ബാസിത് അദനി റഷ്യയിലെ അവസരങ്ങൾ മുഹമ്മദ് സിനാൻ അദനി എന്നിവർ അവതരിപ്പിച്ചു.
അബ്ദുറസാഖ് മുസ്‌ലിയാർ പറവണ്ണ പ്രാര്ഥന നിർവഹിച്ചു. അബ്ദുൽ ഹമീദ് പരപ്പ സ്വാഗതം പറഞ്ഞു. ഫാറൂഖ് ഖവ്വായ് മോഡറേറ്റർ ആയിരുന്നു..
പഠനയിടങ്ങളുടെ പരമ്പരാഗത രീതികളൂം സങ്കൽപ്പങ്ങളും മാറുന്ന പുതിയകാലത്തു വിദേശ രാജ്യങ്ങളിലെ തുടർപഠനങ്ങളുടെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം നൽകുന്നതായിരുന്നു ശിൽപശാല. വിവിധ രാജ്യങ്ങളിലെ പഠന സാധ്യതകളെ കുറിചുള്ള സംശയങ്ങൾ വിദ്യാർഥികൾക്ക് വിദഗ്ദരുമായി നേരിട്ട് ക്ലിയർ ചെയ്യാൻ സാധിച്ചു.