ന്യൂ ഡൽഹി : പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ വസീരിസ്ഥാനിൽ ചാവേർ ബോംബാക്രമണത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തു ഉപയോഗിച്ചുള്ള ചാവേർ ആക്രമണത്തിൽ നാല് സാധാരണക്കാർക്കും പരിക്കേറ്റതായി ജില്ലാ പോലീസ് അറിയിച്ചു. സൗത്ത് വസീറിസ്ഥാനിൽ പാക്കിസ്ഥാൻ ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിൽ 11 ഭീകരരെ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ, ചാവേർ ബോംബാക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻ ഔദ്യോഗിക പ്രസ്താവന ഇറക്കി. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ താലിബാൻ വിഭാഗം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഫിറ്റ്‌ന-അൽ-ഖവാരിജ് എന്ന സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തതായി എഎൻഐയും റിപ്പോർട്ട് ചെയ്തു.
ഇന്ത്യയ്ക്കെതിരായ ആരോപണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു, വസീരിസ്ഥാനിൽ നടന്ന ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന പാകിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ഞങ്ങൾ ശ്രദ്ധയിൽ പെട്ടു. പ്രസ്‌തുത ആരോപണം അർഹിക്കുന്ന അവഹേളനത്തോടെ ഞങ്ങൾ നിരസിക്കുന്നു വിദേശകാര്യ മന്ത്രാലയം (എംഇഎ) ഒരു പ്രസ്താവനയിൽ പറഞ്ഞു.