കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണിനടിയിൽ ഒരു തൊഴിലാളി കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്.
സ്ഥലത്തെ അശാസ്ത്രീയമായ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു.
പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്. രക്ഷാ പ്രവർത്തങ്ങൾ നടത്തുന്നതിനിടക്ക് വീണ്ടും മണ്ണിടിഞ്ഞുവീണു. സ്ഥലത്ത് നിർമാണത്തിന് സ്റ്റേ ഉള്ളതായി നാട്ടുകാർ പറയുന്നു.