39 C
Saudi Arabia
Tuesday, July 1, 2025
spot_img

ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ബുദ്ധിമുട്ടാണ്‌; പ്രശാന്ത് എൻ

കോഴിക്കോട്: തിരുവന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയിലും ചർച്ചകളിലും പ്രതികരിച്ചു കളക്ടർ ബ്രോ. പ്രശാന്ത് എൻ ഐഎഎസ്. ഉപകാരങ്ങളില്ലാതെ ഓപ്പറേഷൻ ചെയ്യാനും ഫണ്ടില്ലതെ ബിരിയാണി വെക്കാനും ലേശം ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യരാണ്, ആത്മാഭിമാനവും മനുഷ്യവികാരങ്ങളും പരിമിതികളുമുള്ള സാധാരണക്കാരാണവർ എന്നും അദ്ദേഹം ഫേസ് ബുക്കിൽ പറഞ്ഞു.

ദേശ സുരക്ഷയെയോ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്നതു ആയ ഒരു വിഷയരവും നമ്മുടെ കേരളത്തിലില്ല, അതായത്‌, ഐഎഎസുകാരും, ഡോക്ടറും, എഞ്ചിനീയറും, ടീച്ചറും ആരും തന്നെ സീക്രറ്റ്‌ സർവ്വീസിലല്ല, പബ്ലിക് സർവ്വീസിലാണ് ബ്രോ. പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

വിവരാവകാശത്തിന്റെ കാലത്ത്‌ ഫേസ്ബുക്കിൽ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്നവും ഇല്ല- ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന കാര്യങ്ങളൊന്നും ഈ കൊച്ചു കേരളത്തിൽ തൽക്കാലം ഇല്ല. അതായത്‌, IAS കാരും, ഡോക്ടറും, എഞ്ചിനീയറും, ടീച്ചറും – ആരും തന്നെ സീക്രറ്റ്‌ സർവ്വീസിലല്ല, പബ്ലിക് സർവ്വീസിലാണ്..

സർക്കാർ ഉദ്യോഗസ്ഥരും മനുഷ്യരാണ്‌. ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്‌. ആത്മാഭിമാനവും മനുഷ്യവികാരങ്ങളും പരിമിതികളും ഉള്ള സാധാരണക്കാരാണിവർ.
കൊളോണിയൽ ഹാങ്ങോവർ മാറാത്തവർക്കും രാജഭരണ വൈബ്സ്‌ കൊണ്ട്‌ നടക്കുന്നവർക്കും പ്രശ്നപരിഹാരമല്ല, ഇമേജ്‌ സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം. തുറന്ന് പറച്ചിലും പൊതു ചർച്ചയും ജനാധിപത്യത്തിൽ സാധാരണയാണ്‌ എന്ന സത്യം ‘പ്രബുദ്ധ’ കേരളം മനസ്സിലാക്കിയാൽ നന്ന്.

Related Articles

- Advertisement -spot_img

Latest Articles