ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴയിൽ യുവതിയെ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്‌മിൻ (28) ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. പ്രതി ജോസ്മോനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം ഉണ്ടായത്. ഹാർട്ട് അറ്റാക്ക് മൂലം മകൾ മരിച്ചെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ സംശയത്തെ തുടർന്ന് നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപെടുകയായിരുന്നു. ഡോക്ടർമാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.
ഭർത്താവുമായി പിണങ്ങിയ ജാസ്‌മിൻ കുറച്ചു നാളുകളായി സ്വന്തം വീട്ടിലായിരുന്നു താമസം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.