ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ആറുമാസം തടവ്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനക്ക് ആറുമാസം തടവ്. ധാക്കയിലെ അന്തരാഷ്ട്ര ക്രൈംസ് ട്രിബൂണൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് ഗോലാം മോർതൂസാ മസുംദാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

രാജ്യത്തുനിന്നും പുറത്തായ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന ശിക്ഷ നേരിടുന്നത്. ഭരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ലാണ് ഷെയ്ഖ് ഹസീന രാജ്യത്ത് നിന്നും പലായനം ചെയ്‌തത്‌. ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണ് കഴിയുന്നത്.

യുഎൻ റിപ്പോർട്ട് പ്രകാരം 2024 ജൂലൈ 15 നും ഓഗസ്ത് 15 നും ഇടയിൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിൽ 1400 പേർ കൊല്ലപ്പെട്ടു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രക്ഷോഭകരെ നേരിട്ടതുൾപ്പടെ നിരവധി കേസുകൾ ഹസീനയുടെ പേരിൽ നിലവിലുണ്ട്.

Related Articles

- Advertisement -spot_img

Latest Articles