31.1 C
Saudi Arabia
Sunday, July 6, 2025
spot_img

ഗാസയിൽ ഇസ്രായേൽ വർഷിച്ചത് അതി മാരക ബോംബുകളെന്ന് മാധ്യമങ്ങൾ

ഗാസ സിറ്റി: സാധാരണക്കാർ തടിച്ചു കൂടിയ ഗാസയിലെ ഒരു ബീച്ച് കഫേക്ക് നേരെ ഇസ്രായേൽ സൈന്യം ഇന്നലെ വർഷിച്ചത് 230 കിലോ ഭാരമുള്ള അതി മാരക നശീകരണ ശക്തിയുള്ള അമേരിക്കൻ നിർമിത ബോംബ്. ഇത് പ്രദേശത്ത് വൻ സ്ഫോടനം സൃഷ്ടിക്കുകയും അവശിഷ്ടങ്ങൾ പ്രദേശത്ത് ധൂളികൾ കണക്കെ പരക്കുകയും ചെയ്‌തതായി വിദേശ മാധ്യമങ്ങൾ പുറത്തുവിട്ടു.

അതി മാരകവും വിവേചന രഹിതവുമായ ആയുധം പ്രയോഗിച്ചതിൻറെ തെളിവുകൾ തങ്ങൾ കണ്ടെത്തിയെന്ന് ഗാർഡിയൻ പത്രം പുറത്തുവിട്ടു. താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിക്കുന്നതിന്റെ രണ്ട് ദിവസം മുൻപ് നടത്തിയ ആക്രമണത്തിൽ 24നും 35 നും ഇടയിലുള്ള ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ഡസൻ കണക്കിന് പേർക്ക് പരിക്ക് പറ്റിയതായും മെഡിക്കൽ ഉദ്യോഗസ്‌ഥർ പറഞ്ഞു. മരിച്ചവരിൽ ഒരു കലാകാരനും 35 വയസ്സുള്ള ഒരു വീട്ടമ്മയും നാല് വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്നു.

സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പടെ നിരവധി സുരക്ഷിത മല്ലാത്ത സിവിലിയന്മാരുടെ സാന്നിധ്യം അറിയാമായിട്ടും മനപ്പൂർവം അത്തരമൊരു ആയുധം പ്രയോഗിക്കുന്നത് നിയമവിരുദ്ധവും അതൊരു യുദ്ധകുറ്റമായി കണക്കാക്കാമെന്നും അന്താരാഷ്ട്ര നിയമ വിദഗ്ധർ പറഞ്ഞു.

അൽ ബഖ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്ത ആയുധത്തിന്റെ ഭാഗങ്ങൾ ഗാർഡിയൻ പത്രം പകർത്തിയിരുന്നു. ഇത് പരിശോധിച്ച വിദഗ്ദർ 230 കിലോ ഭാരമുള്ള അമേരിക്കാൻ നിർമിത എകെ 82 ജനറൽ പർപ്പസ് ബോംബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സമീപ കാലത്ത് അമേരിക്ക നിർമിച്ച വീര്യം കൂടിയ ബോംബുകളിലൊന്നാണിത്. സ്ഫോടനം അവശിഷിച്ച ഗർത്തം എകെ 82 പോലെയുള്ള ക്ഷതവും വലുതുമായ ബോംബിൽ ഉപയോഗിച്ചതിന്റെ കൂടുതൽ തെളിവാണെന്നും വിദഗ്ദർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles