26 C
Saudi Arabia
Monday, July 7, 2025
spot_img

ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി

കൊച്ചി: ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. എറണാകുളം മഞ്ഞുമ്മൽ യൂണിയൻ ബാങ്കിലാണ് സംഭവം നടന്നത്. സംഭവത്തിൽ പരിക്കേറ്റ ജീവനക്കാരി ഇന്ദു കൃഷ്‌ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രതി സെന്തിലിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ ബാങ്കിലെ മുൻ ജീവനക്കാരാണ്. ബാങ്കിൽ ജോലി നഷ്ടപെട്ടതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് അക്രമത്തിൽ കലാശിച്ചത്. എന്നാണ് പോലീസ് നിഗമനം.

യൂണിയൻ ബാങ്കിലെ താൽക്കാലിക ജീവനക്കാരനായിരുന്നു സെന്തിൽ. ഇന്ദു കൃഷ്ണ ജോലിയിൽ കയറിയ കാരണത്താലാണ് സെന്തിലിന് ജോലി നഷ്ടപെട്ടതെന്ന തെറ്റിദ്ധാരണയാണ് ഇന്ദുവിനെതിരെ ആക്രമണത്തിന് സെന്തിലിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇന്ദുവിനെ ആക്രമിച്ചതിന് പിന്നാലെ സെന്തിൽ സ്വയം കുത്തി പരിക്കേൽപ്പിച്ചു. ബാങ്ക് സ്റ്റോർ റൂമിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സെന്തലിനെ വാതിൽ ചെവിട്ടി പൊളിച്ചാണ് പോലീസ് പിടികൂടിയത്.

Related Articles

- Advertisement -spot_img

Latest Articles