31.1 C
Saudi Arabia
Sunday, July 6, 2025
spot_img

പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ: പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരണപെട്ടു.  പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽകുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി(49)യാണ് മരണപ്പെട്ടത്. ഫൈസലിയയിലായിരുന്നു താമസം. ഹൃദയാഘാതം മൂലം സഹ്റ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

ഒരു മാൻപവർ റിക്രൂട്ടിങ് കമ്പനി മുഖേന ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ:നൂർജഹാൻ. മക്കൾ: അജ്മൽ, അൻസില. മരണാനുബന്ധ സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Related Articles

- Advertisement -spot_img

Latest Articles