31.1 C
Saudi Arabia
Sunday, July 6, 2025
spot_img

നിപ സ്ഥിരീകരണം; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയയിച്ചത്. ഒരേ സമയം മൂന്ന് ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. ഇതിനായി 26 കമ്മിറ്റികൾ വീതം ജില്ലകളിൽ രൂപീകരിച്ചിട്ടുണ്ട്.

രണ്ട് ജില്ലകളിൽ ജില്ലാ തലത്തിൽ കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിക്കും ജില്ലാ കലക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം. പബ്ളിക് അനൗൺസ്‌മെന്റ്, കോൺട്രാക്ട് ട്രേസിങ് നടത്തണം. ഇതിനിടയിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്

പോലീസിന്റെ സഹായത്തോടെ സമ്പർക്ക പട്ടിക തയ്യാറാക്കും. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഹെൽപ്‌ലൈനുകൾ രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വൈകുന്നേരം ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ നിപ ഉന്നത തല യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും.

മലപ്പുറം കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനാ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ സ്ഥിരീകരണത്തിന് സാമ്പിളുകൾ അയച്ചിരുന്നു. പാലക്കാട് സ്വദേശിയായ 38 കാരിയുടെയും കോഴിക്കോട് മസ്തിഷ്ക മരണം സംഭവിച്ച 18 കാരിയുടെയും സാമ്പിളുകളാണ് അയച്ചത്.

പാലക്കാട് പാലോട് സ്വദേശിനിക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. പൂന വൈറോളജി ലാബിൽ നിന്നും ലഭിച്ച ഫലം പോസിറ്റീവ്. 38 കാരി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിക്ക് നിപ സ്ഥിരീകരിച്ചതോടെ ഈ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നൂറിലേറെ പേരാണ് രോഗിയുടെ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലുള്ളത്. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയ്ക്കെത്തും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. നാട്ടുകൽ കിഴക്കുംപറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിപ സംശയത്തെ തുടർന്ന് ആശുപത്രിയുടെ അഞ്ചു വാർഡുകൾ കണ്ടൈൻമെൻറ് സോണാക്കി ജില്ലാ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത്, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17,18 വാർഡുകളും കണ്ടൈൻമെൻറ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

പെരിന്തൽമണ്ണ സ്വാകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയാണ് യുവതി. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 26 മുതൽ വിവിധ ക്ലിനിക്കുകളിൽ യുവതി ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 30 നാണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സക്ക് എത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles