മഥുര: എല്ലാ നിയമ നടപടി ക്രമങ്ങളിലും ഷാഹി മസ്‌ജിദിനെ “തർക്ക ഭൂമി” എന്ന് പരാമർശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈകോടതി. വിഷയത്തെ തീർപ്പാക്കുന്നതിന് മുൻപ് ഇത്തരത്തിലിനുള്ള പ്രഖ്യാപനം മുൻ ധാരണ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി.
കേസ് പരിഗണിച്ച ജസ്റ്റിസ് റാം മനോഹർ നാരായണൻ മിശ്ര ഈ ഘട്ടത്തിൽ അപേക്ഷ തള്ളുകയാന്നെന്ന് വാക്കാൽ പറഞ്ഞു. 2023ൽ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗ് ആയിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. ഒട്ടേറെ കക്ഷികളും വാദികളും പിന്തുണച്ചിരുന്നു. കോടതിയിൽ ഒരുമിച്ച് പരിഗണിക്കുന്ന 18 കേസുകളിൽ ഒന്നാണിത്.
ശ്രീ കൃഷ്ണജന്മഭൂമി ക്ഷേത്രത്തിന്റെ പരിസരത്തെ നിയമവിരുദ്ധ കയ്യേറ്റങ്ങൾ നീക്കം ചെയ്യുക എന്ന് ലക്ഷ്യമിടുന്ന കേസുകളെല്ലാം പൊതുവായി പരിഗണിക്കുകയായിരുന്നു. ഷാഹി ഈദ് ഗാഹ് മസ്‌ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലവും ഇതിൽ ഉൾപെടുന്നു.
മുഗൾ ചക്രവർത്തി ഔറംഗസീബിൻറെ ഭരണകാലത്ത് മഥുരയിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കുന്ന ഷാഹി ഈദ് ഗാഹ് മസ്‌ജിദിനെ കേന്ദ്രീകരിച്ചാണ് തർക്കം. പള്ളി നിലകൊള്ളുന്നത് ശ്രീ കൃഷ്ണ ഭഗവാൻറെ യഥാർഥ ജന്മ സ്ഥലത്താണെന്നും നിലവിലുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നും ഹർജിക്കാർ വാദിക്കുന്നു.
1968 കാലത്ത് ക്ഷേത്രത്തിന്റെ ഭരണസമിതിയായ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംസ്ഥാന ട്രഷററും ഷാഹി മസ്‌ജിദും തമ്മിൽ ഒത്തു തീർപ്പിൽ എത്തിയിരുന്നു. ഈ കരാർ പ്രകാരം ഇരു ആരാധനാലയങ്ങൾക്കും ഒരേ പരിസരത്ത് നിലനിൽക്കാനും പ്രവർത്തിക്കാനും അനുമതി നൽകി. നിരവധി കക്ഷികൾ 1968 ലെ ഒത്തുതീർപ്പ് വ്യവാസസ്ഥയെ ചോദ്യം ചെയ്‌ത് പുതിയ കേസുകൾ ഫയൽ ചെതിട്ടുണ്ട്.