31.5 C
Saudi Arabia
Thursday, August 21, 2025
spot_img

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം. പനയമുട്ടം സ്വദേശി അക്ഷയ്(19) ആണ് മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം ഉണ്ടായത്. ഞായറാഴ്‌ച പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

മരം ഒടിഞ്ഞു ഇലക്ട്രിക് പോസ്റ്റിൽ വീണതിനെ തുടർന്ന് വൈദ്യുതി കമ്പി പൊട്ടി താഴെ കിടക്കുകയായിരുന്നു. ഇതറിയാതെ ഇത് വഴി വന്ന അക്ഷയ് സഞ്ചരിച്ച ബൈക്ക് വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.

കാറ്ററിംഗ് ജോലി കഴിഞ്ഞു തിരിച്ചു വരുന്നതിനിടെയാണ് അക്ഷയ്‌ക്ക് ഷോക്കേൽക്കുന്നത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫയർഫോയ്‌സും പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Related Articles

- Advertisement -spot_img

Latest Articles