അൽ ഖസീം: ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ്) ബുറൈദ ഡിവിഷൻ പ്രൊഫൈൽ എക്സ്ചേഞ്ച് പ്രോഗ്രാം ടീം വൈബ്‌സ് സംഘടിപ്പിച്ചു . ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം ഐസിഎഫ് സൗദി നാഷണൽ പുബ്ലിക്കേഷൻ പ്രസിഡണ്ട് അബൂ സ്വാലിഹ് മുസ്‌ലിയാർ ഉത്ഘടണം ചെയ്‌തു.
മനുഷ്യത്വവും സാമൂഹ്യ പ്രതിബദ്ധതയും ലക്ഷ്യ മാക്കി ആത്മാർത്ഥമായ പ്രവർത്തനമാണ് ഐസിഎഫ് നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വിഷമം നേരിടുന്ന ഓട്ടിസം ബാധിച്ച കുടുംബങ്ങൾക്ക് ഐസിഎഫ് നടപ്പിലാക്കി വരുന്ന പദ്ധതിയായ രിഫാഈ കെയർ പദ്ധതിയിലേക്കുള്ള ഡിവിഷൻ വിഹിതംവെൽഫയർ ആൻഡ് സർവീസ് സെക്രട്ടറി റജീബ് വയനാടും പബ്ലിക്കേഷൻ സെക്രട്ടറി മുജീബ് സർഗവും ചേർന്ന് റീജിയൻ നേതാക്കൾക്കു കൈമാറി.
ദാഹി യൂണിറ്റ് മുഖേ നൽകുന്ന മറ്റൊരു ചികിത്സ സഹായ നിധിയിലേക്കുള്ള ഡിവിഷനിന്റെയും രജിയണ്റ്റെയും വിഹിതങ്ങളും തദവസരത്തിൽ കൈമാറി. ഡിവിഷൻ പ്രസിഡണ്ട് ഇബ്രാഹിം ആഹ്സനി അധ്യക്ഷതയിൽ ആരംഭിച്ച ടീം വൈബിസിൽ ഡിവിഷന് കീഴിലുള്ള എല്ലാ യൂണിറ്റുകളിൽ നേതാക്കളും റീജിയൻ അംഗങ്ങളും പങ്കെടുത്തു. ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഡിവിഷൻ വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദിർ ഖൈരിയ്യ പ്രാർഥനയും ഓർഗനൈസേഷൻ സെക്രട്ടറി സിദ്ധീക്ക് സഅദി സ്വാഗതവും പറഞ്ഞു .
ജാഫർ സഖാഫി കോട്ടക്കൽ ഉൽബോധന പ്രഭാഷണവും സെക്രട്ടറി ഉസ്മാൻ ലത്തീഫി ആശംസ പ്രഭാഷണവും നടത്തി. റഷീദ് ഹാജി കായംകുളം പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.