ശ്രീനഗർ: ജമ്മു കാശ്‌മീരിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണം 46 ആയി.കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. നൂറുപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്.
46 മൃതദേഹങ്ങൾ കണ്ടെടുത്തതായും മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയു ള്ളതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കിഷ്ത്വാറിലെ മചൈൽ മാത തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന ഭാഗത്തായിരിന്നു മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവും ഉണ്ടായത്. പ്രദേശത്ത് കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകട സ്ഥലത്ത് രക്ഷാപ്രവർത്തങ്ങൾ സജീവമായി തുടരുന്നുണ്ട്. എൻടിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങളോടൊപ്പം സൈന്യവും രക്ഷാപ്രവർത്തനങ്ങളിൽ പങ്ക് ചേർന്നിട്ടുണ്ട്.