ദുബൈ: സർവ്വലോകത്തിനും അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകൻറെ ജന്മമാസമായ റബീഉൽ അവ്വൽ സമാഗതമായി. നല്ലവരായ മുഴുവൻ ജനങ്ങൾക്കും സന്തോഷത്തിൻ്റെ ദിനരാത്രങ്ങളാണ്. അവിടുത്തെ പിറവിയിലുള്ള സന്തോഷം വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമിക അധ്യാപനം. ദൈവദൂതരായി നിയോഗിക്കപ്പെട്ടതു മുതൽ പ്രവാചകൻ സഹിച്ച ത്യാഗങ്ങളും പകർന്നു തന്ന മൂല്യങ്ങളും വിശ്വാസത്തിന്റെ മാധുര്യവും അറിഞ്ഞവരാണ് വിശ്വാസികൾ.
വിശ്വാസികൾ കൂടുതൽ നന്മകൾ ചെയ്യാൻ ഈ മാസത്തിൽ സമയംകണ്ടെത്തുന്നതും പ്രവാചകരോടുള്ള സ്നേഹത്താൽ തന്നെയാണ്. പരിശുദ്ധ ഖുർആനും ഹദീസും പാരായണം ചെയ്‌തും അനുവദനീയമായ അലങ്കാരങ്ങൾ ചെയ്‌തും ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായും വിശ്വാസികൾ പ്രവാചകരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു.
സൗദിയിൽ പ്രവാചകൻറെ ജൻമദിനം സെപ്‌തംബർ നാലിനാണ്. യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്. 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും. റബീഉൽ അവ്വലിന്റെ 12-ാം ദിവസമാണ് പ്രവാചകൻറെ ജന്മദിനം.
അതേസമയം, ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിനാണ്. ഇന്ന് മാസം കണ്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന്, നാളെ (ഓഗസ്റ്റ് 24) സഫർ മാസം പൂർത്തിയാക്കി, 2025 ഓഗസ്റ്റ് 25-ന് റബീഉൽ അവ്വൽ മാസം ആരംഭിക്കും.