റിയാദ്: റിയാദ് – ഫിഫ്റ്റി ഫ്രൂട്ട്സ് കെഎംസിസി കമ്മറ്റിയുടെ കോഴിക്കോട്, തിരുവനന്തപുരം സി. എച്ച് സെന്ററുകൾക്കുള്ള ധനസഹായം വിതരണം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തില്‍ വെച്ച് കെഎംസിസി ഭാരവാഹികളായ അബ്ദുസലാം ചെമ്മാട്, ഷറഫുദ്ദീൻ മൂന്നിയൂർ, അലി മറ്റത്ത്, ശിഹാബ് മൂന്നിയൂർ എന്നിവർ ചേര്‍ന്ന് തുക പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾക്ക് കൈമാറി. സി. എച്ച് സെന്റര്‍ ഫണ്ട് സമാഹരണം വിജയിപ്പിച്ച എല്ലാവര്‍ക്കും ഫിഫ്റ്റി ഫ്രൂട്ട്സ് കെഎംസിസി ഭാരവാഹികള്‍ നന്ദി അറിയിച്ചു.