തൊടുപുഴ: മറുനാടൻ മലയാളി ചാനൽ ഉടമയും അവതാരകനുമായ ഷാജൻ സ്‌കറിയക്ക് നേരെ ആക്രമണം. ഇടുക്കിയിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മർദ്ദനമേറ്റത്. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
തൊടുപുഴ മങ്ങാട്ടുകവയലിലാണ് സംഭവം നടന്നത്. മർദ്ദനത്തിൽ പരിക്കേറ്റ ഷാജൻ സക്കറിയയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് അനുമാനിക്കുന്നു. അക്രമികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
കാറിലെത്തിയ മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് ഷാജൻ സ്കറിയ മൊഴി നൽകി. ഇവരെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഷാജൻ പോലീസിനോട് പറഞ്ഞു. വിശദമായി മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.