കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ആവശ്യമായ സംരക്ഷണം യുഡിഎഫ് ഒരുക്കുമെന്നും എല്ലാവർക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
മറുഭാഗത്ത് ഇരിക്കുന്നവർക്കെതിരെയും സമാന ആരോപണമുണ്ട്. അവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയർന്ന സാഹചര്യം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും.
നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരോപണവിധേയർ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിർത്തണം. രാഹുലിന് എതിരെ കേസില്ല. ജനാധിപത്യ രീതിയിലാണ് മാറ്റി നിർത്തിയത്. കേസ് എടുക്കട്ടെ അപ്പോൾ നോക്കാമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.



