28.1 C
Saudi Arabia
Sunday, March 22, 2026
spot_img

കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കൊല്ലം: രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്തുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത് എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഒരു ബൈക്കിൽ മൂന്ന് പേരും മറ്റൊരു ബൈക്കിൽ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. ബൈക്കുകൾ അമിത് വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Related Articles

- Advertisement -spot_img

Latest Articles