26.8 C
Saudi Arabia
Sunday, March 22, 2026
spot_img

വടകരയിൽ ആർജെഡി പ്രവര്ത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകര വില്യാപള്ളിയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. മനക്കൽ താഴെകുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ലാലു എന്ന ശ്യാം ലാലാണെന്ന് ആർജെഡി പ്രാവർത്തകർ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് വടകര പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

നേരത്തെ രാഷ്‌ടീയ യുവജന സംഘടനയുടെ പഠന ക്യാമ്പിൻറെ വേദി ശ്യാംലാൽ തീയിട്ട് നശിപ്പിച്ചിരുന്നുവെന്ന് ആർജെഡി ആരോപിക്കുന്നു. ഈ സംഭവത്തിൽ സുരേഷ് പോലീസിൽ പരാതി നൽകിയിരുന്നു എന്നാൽ തെളിവുകൾ നൽകിയിട്ടും ശ്യാം ലാലിനെ അറസ്‌റ്റ് ചെയ്യുന്നതിൽ വടകര പോലീസ് അനാസ്ഥ കാണിച്ചുവെന്നാണ് ആർജെഡി ആരോപിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles