ദോഹ: ഗാസ മധ്യസ്ഥ ചർച്ചക്കായുള്ള യാത്രക്കിടെ ഈജിപ്‌തിൽ കാർ അപകടത്തിൽ മരണപ്പെട്ട മൂന്ന് മുതിർന്ന നയതന്ത്രജ്ഞരുടെ ജനാസ ഖബറടക്കി. സൗദ് ബിൻ താമർ അൽതാനി, അബ്‌ദുല്ല അൽ ഗാനിം അൽ ഖയാറിൻ, ഹസൻ ജാബർ അൽ ജാബർ എന്നിവരുടെ ജനാസയാണ് മറവ് ചെയ്‌തത്. അമീരി ദിവാനിലെ അംഗങ്ങളുടെ ജനാസ നിസ്‌കാരം ഇന്നലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിയിൽ നടന്നതായി അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു. മന്ത്രിമാർ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ,നിരവധി പൗരന്മാർ, താമസക്കാർ എന്നിവർ മരിച്ചവരെ ആദരിക്കാനും പ്രാർഥനകൾ നിർവഹിക്കാനും എത്തിയിരുന്നു.
ഈജിപ്‌തിലെ ചെങ്കടൽ റിസോർട്ട് നഗരമായ ഷറമു ഷെയ്ഖിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് നയതന്ത്രഞ്ഞർ മരിച്ചതായും രണ്ട് പേർക്ക് പരിക്കേറ്റതായും ഈജിപ്‌തിലെ ഖത്തർ എംബസി സ്ഥിരീകരിച്ചിരുന്നു. അബ്‌ദുല്ല ഇസ്സ അൽ കുവാരി, മുഹമ്മദ് അബ്‌ദുൽ അസീസ് അൽ ബുഐനൈൻ എന്നിവർക്കാണ് പരിക്കേറ്റത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷൈഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. സർവശക്തനായ അല്ലാഹുവിനോട് അവന്റെ വിശാലമായ പറുദീസയിൽ അവർക്ക് ഒരു സ്ഥാനം നൽകേണമേ എന്നും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകണമേ എന്നും ഞാൻ പ്രാർഥിക്കുന്നു അദ്ദേഹം കുറിച്ചു.
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുളള വെടിനിർത്തൽ ചർച്ച ചെയ്യുന്ന ഉന്നതതല ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഖത്തർ പ്രോട്ടോകോൾ ടീമിലുള്ള നയതന്ത്രജ്ഞർ



