അമൃത്സർ: പഞ്ചാബിൽ സർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടുത്തം. സർഹിന്ദ് റയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് കൊച്ചിനകത്ത് തീ പിടുത്തമുണ്ടായത്.
മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ടയുടനെ യാത്രക്കാരെ മാറ്റി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം
ട്രെയിനിൻറെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. ഈ കോച്ച് പൂർണമായും കത്തി നശിച്ചു.



