വിജയ്‌ക്കെതിരെ ഡിഎംകെ; ആർഎസ്എസ് ഗണവേഷത്തിലുള്ള വിജയ് ചിത്രം എക്‌സിൽ പങ്കുവെച്ചു.

ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. വിജയ് ആർഎസ്എസ് ഗണവേഷത്തിൽ രക്തത്തിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റർ ചേർത്തുള്ള എക്‌സ് പോസ്റ്റിലൂടെയാണ് ഡിഎംകെ വിജയ്‌ക്കെതിരെ വിമർശനം ഉയർത്തിയത്.

ടിവികെയുടെ പതാകയുടെ നിറമുള്ള ഷാൾ അണിഞ്ഞ് ആർഎസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന ഗ്രാഫിക്‌സ് ചിത്രമാണ് ഡിഎംകെ പുറത്തുവിട്ടത്. ഇടത് കൈയിൽ രക്ത തുള്ളികളും വലതു കൈയിൽ രാഖിയും ഷർട്ടിൽ രക്തക്കറയും പുരണ്ട ചിത്രമാണ് പങ്കുവെച്ചത്.

കരൂർ ഇരകളെ വിജയ് അപമാനിക്കുകയാണെന്ന് എക്‌സ് പോസ്റ്റിൽ ഡിഎംകെയുടെ വിമർശനം. ഡിഎംകെ ഐടി വിംഗ് ആണ് എക്‌സ് പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles