ജുബൈൽ: ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗ് കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ അവബോധ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ(വ്യാഴാഴ്ച) വൈകുന്നേരം 7:30-ന് ജുബൈലിലെ കിംസ് ഹോസ്പിറ്റൽ ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. സ്ത്രീകളുടെ ആരോഗ്യബോധവൽക്കരണത്തിനായി സംഘടിപ്പിക്കുന്ന ക്യാമ്പ് പൂർണ്ണമായും സ്ത്രീകൾ തന്നെയാണ് ഒരുക്കുന്നത്.
സ്തനാർബുദരോഗം തിരിച്ചറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സഹായകമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്യാമ്പിൽ നൽകും. അടിയന്തര ഘട്ടങ്ങളിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമായ പ്രാഥമിക പരിശീലനത്തോടപ്പം മറ്റ് മെഡിക്കൽ നിർദ്ദേശങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി 0541 050 764, 0556 567 349 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്



