26.3 C
Saudi Arabia
Sunday, March 22, 2026
spot_img

എ എഫ് സി ഹുഫൂഫ് ചാമ്പ്യൻമാരായി

അൽ ഹസ: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഹിഫ )യുടെ സഹകരണത്തോടെ എ എഫ് സി സംഘടിപ്പിച്ച ഏഴാമത് ചാമ്പ്യൻസ് ഫുട്ബോൾ ടൂർണമെന്റിൽ എ ഫ് സി ജേതാക്കളായി. ഹിഫയിൽ രജിസ്റ്റർ ചെയ്‌ത എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉത്ഘാടന ചടങ്ങിന് ഹിഫ പ്രസിഡന്റ് ആദിൽ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.

അൽ അഹ്സ ഇസ്ലാമിക്‌ സെന്റർ മലയാളം വിഭാഗം മേധവിയും ഹിഫ രക്ഷാധികാരി അംഗവുമായ നാസർ മദനി ഉത്ഘാടനം നിർവ്വഹിച്ചു. നവോദയ കേന്ദ്ര പ്രസിഡണ്ടും ഹിഫ രക്ഷാധി കാരിയുമായ ഹനീഫ മൂവാറ്റുപുഴ, ഹിഫ ആക്റ്റിംഗ് സെക്രട്ടറി നാസർ സി പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ടൂർണമെന്റിൽ പി എഫ് സി റണ്ണറപ്പ് ആവുകയും ഫെയർ പ്ലെ അവാർഡ് നവോദയ എഫ് സി നേടുകയും ചെയ്‌തു. വിന്നേഴ്സിന് ആക്റ്റിംഗ് സെക്രട്ടറി നാസർ സി പി, ജോയിന്റ് സെക്രട്ടറി മജീദ് എന്നിവരും റണ്ണേഴ്സിന് ഹിഫ വൈസ് പ്രസിഡന്റ് ഷിബു അസാദ്, എക്സിക്യൂട്ടീവ് അംഗം ഷൈജൻ ജോണി, ടെക്നിക്കൽ കമ്മറ്റി അംഗ ങ്ങൾ സുനിൽകുമാർ കണ്ണൂർ എന്നിവരും ട്രോഫികൾ വിതരണം ചെയ്‌തു. ഹിഫ സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ നൗഷാദ് താനൂർ(ട്രഷറർ), വാജിദ് മഞ്ചേരി,ഫൈസൽ ബാബുഎന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles