23.4 C
Saudi Arabia
Sunday, March 22, 2026
spot_img

സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

പത്തനംതിട്ട: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ടയിലെ പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. മുൻപ് സിപിഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച അതേ ഡിവിഷനിൽ തന്നെയാണ് ഇവർ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും ജനവിധി തേടുന്നത്.

ഇന്ന് രാവിലെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് വെച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേർന്നത്. “അധികാരമല്ല, ആദർശം മുൻനിർത്തിയാണ് കോൺഗ്രസുമായി സഹകരിക്കുന്നത്. അഴിമതി ചോദ്യം ചെയ്തതാണ് സിപിഐയിൽ പ്രശ്നങ്ങൾക്ക് കാരണമായത്,” എന്ന് പാർട്ടി മാറ്റത്തെക്കുറിച്ച് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

പാർട്ടി വിട്ട നേതാവിനെ അതേ ഡിവിഷനിൽ തന്നെ കോൺഗ്രസ് കളത്തിലിറക്കുന്നത് രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് നോക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles