ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പപരിഷ്കരണ നടപടികളായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച അടിയന്തര യോഗം ഡൽഹിയിലെ ഇന്ദിരാഭവനിൽ ചേർന്നു. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബി.ജെ.പി. നടത്തുന്ന ‘വോട്ട് കൊള്ളയും’ എസ്.ഐ.ആറിലെ ക്രമക്കേടുകളും യോഗം പ്രധാനമായും ചർച്ച ചെയ്തു. പി.സി.സി. അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ എന്നിവർ പങ്കെടുത്ത യോഗം എസ്.ഐ.ആറിനെതിരായ തുടർ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകി.



