23.4 C
Saudi Arabia
Sunday, March 22, 2026
spot_img

കൊല്ലത്ത് ഫ്‌ളെക്‌സ് ബോർഡ് തർക്കം; ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ പ്രവർത്തകന് വെട്ടേറ്റു

കൊല്ലം: പുനലൂർ നഗരസഭയിലെ ശാസ്‌താംകോണം വാർഡിൽ ഫ്‌ളെക്‌സ് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. ബി.ജെ.പി – സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രതീഷ് എന്ന ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. ഇദ്ദേഹത്തെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബി.ജെ.പി സ്ഥാനാർഥിയായ മണിക്കുട്ടൻ നാരായണനെ ആക്രമിക്കാനുള്ള ശ്രമമാണ് സംഘർഷത്തിന് കാരണമെന്ന് ബി.ജെ.പി പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവത്തിൽ മറ്റൊരു ബി.ജെ.പി പ്രവർത്തകനായ കവിരാജിനും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു

Related Articles

- Advertisement -spot_img

Latest Articles