26.8 C
Saudi Arabia
Sunday, March 22, 2026
spot_img

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: 2017-ൽ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണ നടപടികൾ പൂർത്തിയായെങ്കിലും, പ്രോസിക്യൂഷൻ ഉന്നയിച്ച ചില സംശയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി അവസാനഘട്ട നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

വിധി പറയുന്ന തീയതി കോടതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൾസർ സുനി ഒന്നാം പ്രതിയും നടൻ ദിലീപ് എട്ടാം പ്രതിയുമായ ഈ കേസ് കേരളീയ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സുപ്രീം കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് വിചാരണ വേഗത്തിലാക്കിയത്

 

Related Articles

- Advertisement -spot_img

Latest Articles