26.8 C
Saudi Arabia
Sunday, March 22, 2026
spot_img

കുടുംബ വഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം: കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. പൂക്കോട്ടൂർ പള്ളിമുക്കിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൂക്കോട്ടൂർ സ്വദേശി അമീർ സുഹൈൽ (26) ആണ് കൊല്ലപ്പെട്ടത്. സുഹൈലിനെ കൊലപ്പെടുത്തിയ ശേഷം ജ്യേഷ്ഠൻ ജുനൈദ് (28), കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുമായി ബൈക്കിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കുടുംബവഴക്കും സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള വാക്കുതർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തേറ്റതെന്നും, സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles