18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

പോലീസ് വാഹനത്തിന് ബോംബെറിഞ്ഞ കേസ്; രണ്ട് സി.പി.എം. പ്രവർത്തകർക്ക് 20 വർഷം കഠിനതടവ്

കണ്ണൂർ: പോലീസ് വാഹനത്തിന് നേരെ ക്രൂഡ് ബോംബ് എറിഞ്ഞ കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർക്ക് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ചു. 2012 ഓഗസ്റ്റ് ഒന്നിന് പയ്യന്നൂരിൽ വെച്ച് പോലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളായ വി.കെ. നിഷാദ് (35), ടി.സി.വി. നന്ദകുമാർ (31) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രതികളിൽ വി.കെ. നിഷാദ് നിലവിൽ പയ്യന്നൂർ നഗരസഭയിലെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാണ്. അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. കൊലപാതക ശ്രമം (IPC 307), സ്ഫോടക വസ്തു നിയമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles