26.8 C
Saudi Arabia
Sunday, March 22, 2026
spot_img

വിദേശയാത്രയ്ക്കിടെ ഡോ. ഫസൽ ഗഫൂറിനെ വിമാനത്താവളത്തിൽ തടഞ്ഞ് ഇ.ഡി

കൊച്ചി: എം.ഇ.എസ്. (മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി) പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിനെ വിദേശത്തേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തടഞ്ഞു. ഓസ്‌ട്രേലിയയിലേക്ക് പോകാനെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിട്ടയക്കുകയായിരുന്നു.

എം.ഇ.എസ്. സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി. ചോദ്യം ചെയ്യാനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നത്. നേരത്തെ പലതവണ ഇ.ഡി. നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

എന്നാൽ, ഇ-മെയിൽ വഴിയാണ് നോട്ടീസ് ലഭിച്ചതെന്നും താൻ ശ്രദ്ധിച്ചില്ലെന്നും വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഫസൽ ഗഫൂർ പ്രതികരിച്ചു. ഇന്ന് (നവംബർ 28) ഇ.ഡി.ക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles