26.3 C
Saudi Arabia
Sunday, March 22, 2026
spot_img

ജിദ്ദ നോർത്ത് സാഹിത്യോത്സവ് ജനുവരി രണ്ടിന്; 101 അംഗ സംഘാടക സമിതി

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ നോർത്ത്‌ സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി രണ്ടിന് നടക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ആർ.എസ്.സി ജിദ്ദ നോർത്ത് ചെയർമാൻ വാഹിദ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഷാഫി മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.

പ്രവാസി വിദ്യാര്‍ത്ഥി-യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കലാ, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ പരിപോഷിപ്പിക്കുന്നതിനായാണ്‌ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ഹംദാനിയ, സഫ, സാമിർ, ഹിറ, അനാകിഷ് എന്നീ സെക്ടറുകളിൽ നിന്നും വിജയികളായി വരുന്ന മുന്നൂറോളം പ്രതിഭകൾ ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍,ജനറൽ വിഭാഗങ്ങളിലായി സാഹിത്യോത്സവിൽ മാറ്റുരക്കും.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ‘സ്നേഹോത്സവം’, ജോലിത്തിരക്കുകൾ കാരണം സാധാരണ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ‘കലോത്സാഹം ‘, സ്ത്രീകൾക്കായി ‘ഒരിടത്ത്’ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. ഐ.സി.എഫ് ജിദ്ദ റീജിയണൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. മുഹ്സിൻ സഖാഫി അഞ്ചച്ചവിടി ചെയര്‍മാനും റഷീദ് പന്തല്ലൂർ ജനറല്‍ കണ്‍വീനറും, മൻസൂർ മാസ്റ്റർ, ഗഫൂർ പൊന്നാട്, ഉമൈർ മുണ്ടോളി എന്നിവരെ സഹഭാരവാഹികളായും തിരഞ്ഞെടുത്തു. ചടങ്ങിൽ ഷംഷാദ് പെരിന്തൽമണ്ണ സ്വാഗതവും. സലീം പാറഞ്ചേരി നന്ദിയും പറഞ്ഞു

 

Related Articles

- Advertisement -spot_img

Latest Articles