റിയാദ്: സൗദി അറേബ്യയിലെ അൽ-ഹസയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ, മണ്ണടിശാല സ്വദേശി ശശാങ്കൻ നാരായണൻ (63) ആണ് മരിച്ചത്.
മുപ്പത് വർഷത്തിലധികമായി പ്രവാസിയായിരുന്ന ശശാങ്കൻ, അൽ-ഹസയിൽ സ്വന്തമായി ഇലക്ട്രിക് സാമഗ്രികളുടെ കട നടത്തിവരികയായിരുന്നു. നാരായണൻ, ദേവയാനി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യയും മകളും നാട്ടിലാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



