തിരുവസന്തം കയ്യെഴുത്ത് മാസിക പുറത്തിറക്കി

റിയാദ്: തിരുവസന്തം കയ്യെഴുത്ത് മാസിക പുറത്തിറക്കി. ഐസിഎഫ് മദ്രസ ഫെസ്റ്റിനോടനുബന്ധിച്ച്‌ റിയാദ് രിസാലതുൽ ഇസ്‌ലാം മദ്‌റസ മലസ് ബ്രാഞ്ച് സ്റ്റുഡൻസ് കൗൺസിലാണ് മാസിക പുറത്തിറക്കിയത്. വിദ്യാർഥികളിൽ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനും അന്യം നിന്ന് പോകുന്ന കയ്യെഴുത്ത് മാസിക കുട്ടികളിൽ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു ശ്രമം ഐസിഎഫ് നടത്തിയത്.

റിയാദ് മെഗ്‌ഫിൽ നടന്ന രിസാലതുൽ ഇസ്‌ലാം മദ്‌റസ ഫെസ്‌റ്റ് വേദിയിൽ യുപിസി മാനേജിംഗ് ഡയറക്ടർ സുബൈർ കണ്ണൂര്‍ ജംഷീർ പാപ്പിനിശ്ശേരിക്ക് കോപി നൽകി പ്രകാശനം ചെയ്‌തു. ഐസിഎഫ് നാഷണൽ മോറൽ എഡ്യൂക്കേഷൻ സെക്രട്ടറി ഉമർ മുസ്‌ലിയാർ പന്നിയൂർ, നാഷണൽ എച്ച്ആർഡി ഡെപ്യൂട്ടി പ്രസിഡൻറ് അബ്ദുസലാം വടകര, അബ്‌ദുറഹ്‌മാൻ സഖാഫി ബദിയ, ഷൗക്കത്ത് സഅദി എന്നിവർ പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles