26.8 C
Saudi Arabia
Sunday, March 22, 2026
spot_img

ഭീമ കൊറെഗാവ് കേസ്: 1,955 ദിവസത്തെ ജയിൽവാസത്തിന് ശേഷം പ്രൊഫ. ഹാനി ബാബുവിന് ജാമ്യം

മുംബൈ: ഭീമ കൊറെഗാവ് കേസിൽ ഡൽഹി സർവകലാശാലയിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറും സാമൂഹിക പ്രവർത്തകനുമായ ഹാനി ബാബുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ പോലും ആരംഭിക്കാതെ അഞ്ചു വർഷത്തോളം ജയിലിൽ കഴിഞ്ഞ, മലപ്പുറം സ്വദേശിയായ ഹാനി ബാബുവിന് 1,955 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

കേസിന്റെ നടപടിക്രമങ്ങളിൽ അനാവശ്യമായ കാലതാമസം സംഭവിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നിർണ്ണായക വിധി. പിന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നിലകൊണ്ടിരുന്ന ഹാനി ബാബുവിനെ 2020 ജൂലൈ 28-നാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

 

Related Articles

- Advertisement -spot_img

Latest Articles