23.4 C
Saudi Arabia
Sunday, March 22, 2026
spot_img

വ്യവസായ വിപ്ലവം ലക്ഷ്യമിട്ട് സൗദി; 2035ഓടെ 36,000 ഫാക്ടറികൾ സ്ഥാപിക്കും

റിയാദ് : 2035ഓടെ രാജ്യത്ത് 36,000 ഫാക്ടറികൾ സ്ഥാപിക്കുമെന്ന് സൗദി വ്യവസായ ഉപമന്ത്രി ഖലീൽ ബിൻ സലാമ. 70 വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടത്തിന്റെ ഇരട്ടിയോളം വരുന്ന വലിയ വളർച്ചയാണ് സൗദി ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഫാക്ടറികളിൽ നിന്നുള്ള പ്രാദേശിക ഉൽപ്പാദനത്തിന്റെ മൂല്യം 1.4 ട്രില്യൺ സൗദി റിയാലായി ഉയർത്താനും രാജ്യം ലക്ഷ്യമിടുന്നു.

ഘടനാപരമായ പരിഷ്കാരങ്ങൾ, ദ്രവ ഇന്ധനങ്ങൾക്ക് പകരം വൈദ്യുതിയും പ്രകൃതിവാതകവും ഉപയോഗിക്കൽ, ഊർജ്ജ വില പരിഷ്കരണം, കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള നടപടികൾ എന്നിവയുടെ പിൻബലത്തിലാണ് ഈ വളർച്ച സാധ്യമാവുകയെന്നും 2026ലെ ബജറ്റ് ഫോറത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles