23.4 C
Saudi Arabia
Sunday, March 22, 2026
spot_img

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഒളിച്ചുതാമസിക്കാൻ സഹായിച്ച രണ്ടുപേർ ബെംഗളൂരുവിൽ പിടിയിൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസുകൾക്ക് പിന്നാലെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ സഹായിച്ച രണ്ടുപേരെ പോലീസ് ബെംഗളൂരുവിൽ പിടികൂടി. രാഹുലിനെ ഒളിച്ചുതാമസിക്കാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കർണാടക-തമിഴ്നാട് അതിർത്തിയിലെ ബാഗല്ലൂരിലുള്ള ഒളിത്താവളത്തിൽ നിന്ന് രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച ഫോർച്യൂണർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണസംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് സഹായം നൽകിയവർ പിടിയിലായത്. അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുണ്ട്. ഈ കേസിൽ രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

 

Related Articles

- Advertisement -spot_img

Latest Articles